Skip to main content

Posts

Featured

സൈക്കോളജി അനുഭവത്തിലൂടെ... BY ALKA V.J (II MSc Psychology)

 ഡിഗ്രീക്ക് പഠിക്കുമ്പോൾ സൈക്കോളജി എടുത്തെങ്കിലും ആദ്യം പഠിക്കാൻ വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. മനുഷ്യമനസ്സിനെ കുറിച്ചും, പലതരത്തിലുള്ള മാനസികപ്രശ്നങ്ങളെ കുറിച്ചും, വിവിധ മാനസികരോഗങ്ങളെ കുറിച്ചും ചുരുക്കത്തിൽ പഠിക്കാൻ സാധിച്ചു.  സാധാരണ പോലെ പഠിച്ചു പോവുക എന്നല്ലാതെ ഒരു താല്പര്യം അപ്പോൾ തോന്നിയിരുന്നില്ല. പഠിക്കുന്നു അത്രതന്നെ ! ഡിഗ്രിക്ക് ശേഷം ഇൻ്റേൺഷിപ്പ് ഒന്നും ചെയ്യാത്തത് കൊണ്ടായിരിക്കണം, സൈക്കോളജി എന്ന വിഷയത്തിനുള്ളിൽ തന്നെ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞു  കിടപ്പുണ്ടെന്ന് ഞാൻ അറിയാതെ പോയത്. ഡിഗ്രിക്ക് ശേഷം പി.ജി ക്ക് ചേർന്നപ്പോഴും പണ്ട് പഠിച്ചത് തന്നെ ആണ് കുറച്ച് കൂടുതൽ പഠിക്കാൻ ഉള്ളത് എന്ന് മനസ്സിലായി. അതിനുപുറമേ  കേൾക്കാത്ത പുതിയ മാനസിക രോഗങ്ങളെ കുറിച്ചും, മാനസിക പ്രശ്നങ്ങളെ കുറിച്ചും കൂടുതൽ അറിയാനും പഠിക്കാനും സാധിച്ചു. ഒരു കൊല്ലം കഴിഞ്ഞ് രണ്ടുമാസം അവധിക്കാണ് 'ചേതന' ഹോസ്പിറ്റലിൽ ഇൻ്റേൺഷിപ്പ്ന് പോകുന്നത്. അവിടെ ചെന്നപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. പലതരത്തിലുള്ള കേട്ടതും കേൾക്കാത്തതുമായിട്ടുള്ള മാനസികരോഗങ്ങളും മാനസികപ്രശ്നങ്ങളും ഉള്ള ആളുകൾ അവിടെ ഉണ്ടായിരുന...

Latest Posts

In search of self : Navigating Identity crisis and Gender dysphoria - Madhavi Roy, I Bsc Psychology

Post Partum Depression by Deepa Mary Thomas

Existential Counselling by Alphonsa Robert

JPMR by Dr. Sherin V George

Down Syndrome by Ancy Anto