സൈക്കോളജി അനുഭവത്തിലൂടെ... BY ALKA V.J (II MSc Psychology)
ഡിഗ്രീക്ക് പഠിക്കുമ്പോൾ സൈക്കോളജി എടുത്തെങ്കിലും ആദ്യം പഠിക്കാൻ വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.
മനുഷ്യമനസ്സിനെ കുറിച്ചും, പലതരത്തിലുള്ള മാനസികപ്രശ്നങ്ങളെ കുറിച്ചും, വിവിധ മാനസികരോഗങ്ങളെ കുറിച്ചും ചുരുക്കത്തിൽ പഠിക്കാൻ സാധിച്ചു. സാധാരണ പോലെ പഠിച്ചു പോവുക എന്നല്ലാതെ ഒരു താല്പര്യം അപ്പോൾ തോന്നിയിരുന്നില്ല. പഠിക്കുന്നു അത്രതന്നെ !
ഡിഗ്രിക്ക് ശേഷം ഇൻ്റേൺഷിപ്പ് ഒന്നും ചെയ്യാത്തത് കൊണ്ടായിരിക്കണം, സൈക്കോളജി എന്ന വിഷയത്തിനുള്ളിൽ തന്നെ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ടെന്ന് ഞാൻ അറിയാതെ പോയത്.
ഡിഗ്രിക്ക് ശേഷം പി.ജി ക്ക് ചേർന്നപ്പോഴും പണ്ട് പഠിച്ചത് തന്നെ ആണ് കുറച്ച് കൂടുതൽ പഠിക്കാൻ ഉള്ളത് എന്ന് മനസ്സിലായി. അതിനുപുറമേ കേൾക്കാത്ത പുതിയ മാനസിക രോഗങ്ങളെ കുറിച്ചും, മാനസിക പ്രശ്നങ്ങളെ കുറിച്ചും കൂടുതൽ അറിയാനും പഠിക്കാനും സാധിച്ചു.
ഒരു കൊല്ലം കഴിഞ്ഞ് രണ്ടുമാസം അവധിക്കാണ് 'ചേതന' ഹോസ്പിറ്റലിൽ ഇൻ്റേൺഷിപ്പ്ന് പോകുന്നത്. അവിടെ ചെന്നപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു. പലതരത്തിലുള്ള കേട്ടതും കേൾക്കാത്തതുമായിട്ടുള്ള മാനസികരോഗങ്ങളും മാനസികപ്രശ്നങ്ങളും ഉള്ള ആളുകൾ അവിടെ ഉണ്ടായിരുന്നു.
അപ്പോഴാണ് ഇതുവരെ പഠിച്ച സൈക്കോളജിൻ്റെ
അർത്ഥവും പ്രാധാന്യവും ഞാൻ മനസ്സിലാക്കിയത്. അവിടെ കേട്ടതും, അറിഞ്ഞതും, കണ്ടിട്ടും ഉള്ള
മാനസികരോഗങ്ങളെ കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും അപ്പോൾ എനിക്ക് ആകാംക്ഷ തോന്നി.
DSM-5 ൽ പറയുന്ന ഓരോ criteria യുമായി സാമ്യമുള്ള അതേ ലക്ഷണങ്ങൾ Client's കാണിക്കുന്നത് കണ്ടപോൾ ഒരു നിമിഷം ഞാൻ അത്ഭുതപ്പെട്ടു.
അങ്ങനെയാണെങ്കിൽ നിരവധി clients ൽ റിസർച്ച് നടത്തിയിട്ടായിരിക്കണമല്ലോ ഓരോ സൈക്യാട്രിസ്റ്റ് മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളെ തരംതിരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നത്.
സൈകോളജി എന്ന വിഷയത്തിലേക്ക് ആഴ്ന്ന് ഇറങ്ങാൻ സാധിച്ചത് ആ ഒരു ഇൻ്റേൺഷിപ്പ് കാരണമാണ്.
പുസ്തകത്തിൽ ഉള്ളത് കാണാതെ പഠിക്കുന്നത് മാത്രമല്ല മറിച്ച്, പഠിച്ച കാര്യങ്ങൾ നേരിട്ട് കാണുമ്പോഴും, കണ്ടത് മനസ്സിൽ തീവ്രമായി പതിഞ്ഞ്
അതിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് സൈക്കോളജി കൂടുതൽ മനസ്സിലാക്കാനും രസകരമായി പഠിക്കാനും സാധിക്കുന്നത്.
Comments
Post a Comment